Skip to main content

ഖുർആനിലെ ശാസ്ത്രലോകം

വിശുദ്ധ ഖുർആൻ പ്രത്യക്ഷമായോ പരോക്ഷമായോ സൂചനയോ വിവരണമോ നൽകാത്തതായ യാതൊരു വിഷയവും മനുഷ്യന്റെ അറിവിൽ ഇല്ലെന്ന് നിസ്സംശയം പറയാം . വായനക്കാരന്റെ ഗ്രഹിക്കാനുള്ള കരുത്തും ഗവേഷണം ചെയ്യാനുള്ള കഴിവും ഈ യാഥാർത്യത്തെ വളരെയധികം സ്വാധീനിക്കുന്നു . മനുഷ്യ മനസ്സുകൾക്ക് ചിന്താശേഷി നല്കിയ സൃഷ്ടാവിന്റെ കലാം (വാക്യങ്ങൾ)ആണ് പരിശുദ്ധ ഖുർആൻ . അത്കൊണ്ട് തന്നെ ആ വാചകങ്ങളുടെ സത്തയെ പൂർണമായും ഉൾകൊള്ളാൻ സൃഷ്ടാവിലേക്ക് സമർപ്പിതമായ മനസ്സും ഉയർന്ന ചിന്താശേഷിയും ആവശ്യമാണ് . വിമർശകരെപ്പോലും വിസ്മയിപ്പിച്ച പാരമ്പര്യമാണ് ഖുർആൻ നമുക്ക് മുമ്പിൽ തുറന്നു കാണിക്കുന്നത് . ദൈവീക വിഷയത്തിലും സാഹിത്യത്തിലും  സാമൂഹിക ചുറ്റുപാടിലും തുടങ്ങി, മനുഷ്യൻ ഇന്നും അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രലോകത്തിന്റെ സകല കൈവഴികളിൽ പോലും ഖുർആൻ വർഷങ്ങൾക്ക് മുമ്പേ പ്രവചനങ്ങളും നിഗമനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് . പക്ഷേ ഒരു ശാസ്ത്ര ഗ്രന്ഥം അല്ലാത്തതിന്നാലും മതഗ്രന്ഥത്തിന്റെ ലേബലിൽ അറിയപ്പെട്ടതിനാലും ഈ ഉദ്ധരണികൾ പലതും മുസ്ലിം ലോകത്ത് ലോകത്ത് മാത്രം അല്പം ഒതുങ്ങിപ്പോയതായി വായനകളിലൂടെ നമുക്ക് കാണാം . എന്നാൽ ഇബ്നു സീനയെയും ഇബ്നു ഹയയാനെയും പോലുള്ള ശാസ്ത്രലോകത്തെ അതികായന്മാർ നടത്തിയ പല കണ്ടെത്തലുകൾക്കും ഖുർആനിന്റെ സാന്നിധ്യം വെളിപ്പെട്ടപ്പോൾ ഖുർആൻ വിവിധ മേഘലകളിൽ ചര്ച്ച വിഷയമാകാൻ ആരംഭിച്ചു .

1976 നവംബർ 9-ന് ഫ്രഞ്ച് അക്കാദമി ഓഫ് മെഡിസിനിൽ  ഒരു പ്രഭാഷണം നടന്നു. 'ഖുർആനിലെ ഫിസിയോളജിക്കൽ ആൻഡ് എംബ്രിയോളജിക്കൽ ഡാറ്റ' എന്നായിരുന്നു അതിന്റെ വിഷയം, പ്രശസ്ത ഫ്രഞ്ച് ഫിസിഷ്യൻ ഡോ. മൗറിസ് ബുക്കായ്  ആണ് ഇത് നൽകിയത്. അദ്ദേഹം ഇത് ചെയ്യാനുള്ള കാരണം ഇതാണ്, "  ആറാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു വാചകത്തിൽ ആധുനിക കാലത്ത് മാത്രം കണ്ടെത്തിയ ആശയങ്ങൾ എങ്ങനെ പ്രതിപാദിച്ചു എന്ന് വ്യക്തമാകുന്നില്ല ". അദ്ദേഹം ആശ്ചര്യപ്പെട്ടത് പോലെ തന്നെ ശാസ്ത്രം  ഒന്നടക്കം സതബ്ദരാകുന്ന പ്രതിപാദ്യങ്ങളാണ് ഖുർആനിൽ ഗവേഷകർക്ക് കാണാൻ സാധിച്ചത് . 

ഖുർആനിന്റെ ശാസ്ത്ര ഇടപെടലുകളിൽ ചിലതിനെ നമുക്കൊന്ന് പരിചയപ്പെടാം 

പ്രപഞ്ചത്തിന്റെ സൃഷ്ടി

ആകാശങ്ങളും ഭൂമിയും തമ്മിൽ ഒട്ടിച്ചേർന്നതായിരുന്നുവെന്നും  നാം അവയെ പിളർത്തുകയായിരുന്നെന്നും  സത്യനിഷേധികൾ കാണുന്നില്ലേ?  (21:30)

 ഈ വാക്യം അവിശ്വാസികളെ പ്രത്യേകമായി അഭിസംബോധന ചെയ്യുന്നു, കൂടാതെ പ്രപഞ്ചത്തിന്റെ സൃഷ്ടിയെയും എല്ലാ ജീവജാലങ്ങളുടെയും ഉത്ഭവത്തെയും സ്പർശിക്കുന്നു.   ആദ്യം ഒന്നായിരുന്ന ആകാശ ഭൂമികളെ താൻ പിളർത്തി എന്ന് അള്ളാഹു ഉദ്ധരിക്കുമ്പോൾ , ആ പിളർത്തലിനെയാണ് മഹാ വിസ്ഫോടന സിദ്ധാന്തത്തിലൂടെ ആധുനിക പ്രപഞ്ചശാസ്ത്രം ശെരി വെക്കുന്നത്. ഖുർആനിൽ ഇതിനെ ഫത്ഖ് എന്ന് വിശേഷിപ്പിച്ചു.ഒട്ടിച്ചേർന്നതും പിളർത്തിയത്തുമെല്ലാം ഖുർആൻ ആദ്യമായി പ്രസ്താവിച്ചപ്പോൾ പരിഹാസ രൂപേണ മുഖം തിരിച്ച് കളഞ്ഞ അതേ മനുഷ്യസമൂഹം തന്നെയാണ് പിൽക്കാലത്ത് ഇതേ നിഗമനത്തിലേക്ക് എത്തിച്ചേർന്നത് .


ഗ്രഹങ്ങളും നക്ഷത്രങ്ങളും

നമ്മുടെ സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങൾക്കും  ഒരു പരിക്രമണപഥമുണ്ട്. ആ പഥം സൂര്യനെ കേന്ദ്രീകരിച്ച് ഒരു വൃത്തമായി കണക്കാക്കാം. എന്നാൽ സൂര്യൻ നിശ്ചലമായി നിൽക്കുന്നില്ല; അതിനും ഒരു പരിക്രമണപഥമുണ്ട്. ഭൂമി സൂര്യനെ ചുറ്റുന്നതുപോലെ ഇത് ക്ഷീരപഥ ഗാലക്സിയെ ചുറ്റുന്നു. അതിനാൽ വാസ്തവത്തിൽ നമ്മുടെ സൗരയൂഥം മുഴുവൻ ക്ഷീരപഥത്തെ ചുറ്റുന്നു. ഗാലക്സിയുടെ ഒരു ഭ്രമണപഥവുമായി മത്സരിക്കാൻ സൂര്യന് 200 ദശലക്ഷം വർഷത്തിലേറെ സമയമെടുക്കും.

പതിനേഴാം നൂറ്റാണ്ടിലോ പതിനെട്ടാം  നൂറ്റാണ്ടിലോ ക്ഷീരപഥം കറങ്ങുന്ന ഡിസ്ക് പോലെയാണെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കിയപ്പോഴാണ് സൂര്യന്റെ ഭ്രമണപഥം കണ്ടെത്തിയത്  അതിശയകരമെന്നു പറയട്ടെ, ശാസ്ത്രം കണ്ടെത്തുന്നതിന് 1000 വർഷങ്ങൾക്ക് മുമ്പാണ് ഖുർആൻ ഈ വസ്തുത പ്രസ്താവിച്ചത്. അതിൽ അള്ളാഹു  പറയുന്നു: 

അവനാണ് രാത്രിയും പകലും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചത്; ഒരു ഭ്രമണപഥത്തിലുള്ളവരെല്ലാം നീന്തുകയാണ്” (21:33).

ബഹിരാകാശ ഗവേഷണങ്ങൾ അസാധ്യമെന്ന് കരുതിയിരുന്ന ആ ആറാം നൂറ്റാണ്ടിലേക്കാണ് പരിശുദ്ധ ഖുർആൻ ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്ന് നാം ആലോചിക്കണം  

ജീവന്റെ  ഉത്ഭവം

"ജലത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും നാം സൃഷ്ടിച്ചു. എന്നിട്ടും  അവർ വിശ്വസിക്കുന്നില്ലേ?" (21:30)

എല്ലാ ജീവജാലങ്ങളുടെയും നിർമ്മാണ ഘടകങ്ങളെ കോശങ്ങൾ എന്ന് വിളിക്കുന്നു. അവ ജീവിതത്തിന്റെ അടിസ്ഥാന യൂണിറ്റുകളാണ്.

എല്ലാ ജീവജാലങ്ങളുടെയും പദാർത്ഥമാണ് പ്രോട്ടോപ്ലാസ്ം (സൈറ്റോപ്ലാസം ന്യൂക്ലിയസ്). ജലവും അലിഞ്ഞുചേർന്ന വസ്തുക്കളും അടങ്ങിയ ജെല്ലി പോലെയുള്ള ഒരു വസ്തുവാണ് സൈറ്റോപ്ലാസം. പ്രോട്ടോപ്ലാസത്തിന്റെ ഘടന ഏകദേശം 80-85% വെള്ളമാണ്. വെള്ളമില്ലാതെ ജീവിതം സാധ്യമല്ല.

ഖുർആനിന്റെ കാലത്ത് നിലനിന്നിരുന്ന ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള മിഥ്യകളൊന്നും ഈ ഗ്രന്ഥത്തിൽ കാണാൻ കഴിയില്ല . കൂടാതെ, എല്ലാ ജീവജാലങ്ങളും ജലത്തിൽ നിന്നാണ് ഉത്ഭവിച്ചത് എന്നത് 1400 വർഷങ്ങൾക്ക് മുമ്പുള്ള ആളുകളെ ബോധ്യപ്പെടുത്താൻ വളരെ ഏറെ പ്രയാസമുള്ള കാര്യവും ആയിരുന്നു ,  അത്  ആദ്യമായി മരുഭൂനിവാസികളോട് കൂടി ആവുമ്പോൾ അല്പം കൂടി വെല്ലുവിളി നിറഞ്ഞതും ആയി . 


പർവ്വതങ്ങൾ

'' ഭൂമി അവരെയും കൊണ്ട് ഇലകാതിരിക്കാനായി അതിൽ നാം ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു . അവർ കണ്ടെത്തേണ്ടതിനായി അവയിൽ നാം വിശാലമായ പാതകൾ എർപ്പെടുത്തുകയും  ചെയ്തിരിക്കുന്നു '' (21:31)

പർവതങ്ങൾ എല്ലായ്പ്പോഴും പ്രത്യേകമായ ഭൂപ്രകൃതിയായിട്ടാണ് കാണപ്പെടുന്നത്, അവയുടെ ചുറ്റുപാടിന് മുകളിൽ  ഉയർന്ന കൊടുമുടികളും കുത്തനെയുള്ള വശങ്ങളും ഉണ്ട്.  ഖുർആൻ പർവതങ്ങളെ ഭൂമിയുടെ ആണികൾ എന്ന് കൃത്യമായി വിവരിക്കുന്നു, അത് നമ്മോടൊപ്പം കുലുങ്ങാതിരിക്കാൻ വേണ്ടി ഭൂമിയെ ഉറപ്പിച്ചു നിർത്തുന്നു എന്നും ഖുർആൻ വിശദീകരിക്കുന്നു . ഈ ഉപമയെ പിന്നീട് വന്ന ഒരുപാട് ആധുനിക ശാസ്ത്ര രേഖകളിൽ അതേ പടി പകർത്തിയതായി കാണാം .


വികസിക്കുന്ന മനുഷ്യ ഭ്രൂണം

'' പിന്നീട് ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു ''(23:14)

മനുഷ്യന്റെ പുനരുൽപാദനത്തെയും വികാസത്തെയും പരാമർശിക്കുന്ന പ്രസ്താവനകൾ ഖുർആനിലുടനീളം കാണാൻ സാധിക്കും. ഈ വാക്യങ്ങളിൽ ചിലതിന്റെ ശാസ്ത്രീയ അർത്ഥം പൂർണ്ണമായി അംഗീകരിക്കപ്പെട്ടത് അടുത്തിടെയാണ്. മനുഷ്യവികസനം ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് ഖുർആൻ നിർണ്ണയിക്കുന്നു (39:6). മനുഷ്യ ഭ്രൂണം ഘട്ടം ഘട്ടമായി വികസിക്കുന്നു എന്ന തിരിച്ചറിവ് 15-ാം നൂറ്റാണ്ട് വരെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല .എന്നാൽ മാതാവിന്റെ ബീജത്തിൽ നിന്ന് ഭ്രൂണത്തിലേക്കും ഭ്രൂണത്തിൽ നിന്ന് മാംസാപിണ്ഡത്തിലേക്കും തുടർന്ന് മനുഷ്യ രൂപത്തിലേക്കുമുള്ള മനുഷ്യന്റെ വികാസത്തെ ശാസ്ത്രത്തിന് അനേകം വർഷങ്ങൾക്ക് മുമ്പേ ഖുർആൻ വളരെ കൃത്യമായി രേഖപ്പെടുത്തിയിരുന്നു . 


 ഫറോവയുടെ  ജഡം 

''എന്നാൽ നിന്റെ പിറകെ വരുന്നവർക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുവാൻ വേണ്ടി ഇന്ന് നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ് . തീർച്ചയായും മനുഷ്യരിൽ അധിക പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി ആശ്രദ്ധരാകുന്നു '' 10:92

മൂസ നബിയുടെ കാലത്തെ ഫറോവയുടെ (റംസീസ് രണ്ടാമൻ) ശരീരം സംരക്ഷിക്കപ്പെടുന്നതിനെക്കുറിച്ച് വിശുദ്ധ ഖുർആൻ ഒരു കൃത്യമായ പ്രവചനം നടത്തി. മൂസ നബിക്കെതിരെ പടപ്പുറപ്പാട് നടത്തിയ ഫറോവ അള്ളാഹുവിന്റെ ശിക്ഷയുടെ ഫലമായി ചെങ്കടലിൽ മൂക്കിക്കൊല്ലപ്പെട്ടു എന്ന് ഇസ്ലാമിക രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.ആ ജഡമാണ് 1881 ഇൽ രണ്ടായിരത്തിലേറെ വർഷങ്ങൾക്ക് ശേഷം കടലിൽ നിന്ന് ജീർണിക്കാതെ കണ്ടെടുത്തത് . ഫറോവയുടെ ഈ മമ്മിയിൽ നടത്തിയ ഗവേഷണമാണ് പ്രമുഖ ഫ്രെഞ്ച് ചിന്തകനും ഈജിപറ്റോളജിസ്റ്റുമായ ഡോ:മോറിസ് ബുക്കായിയെ ഇസ്ലാമിലേക്കെത്തിച്ചത് .

തീർന്നില്ല ,ഇത് മനുഷ്യശാസ്ത്രം ഉൾക്കൊണ്ട വിഷയങ്ങളിൽ ഏതാനും ചിലത് മാത്രം .മനുഷ്യന്റെ ശാസ്ത്ര ഗവേഷണം ഇന്നും തുടരുകയാണ് . എന്നാൽ ഇസ്ലാമാകട്ടെ  ഈ നിഗമനങ്ങളെയും സത്യങ്ങളെയും ആദ്യമേ സ്ഥിതീകരിച്ചതാണ് . ഖുർആനിന്  ഇനി ശാസ്ത്ര മേഖലയിൽ മുന്നോട്ട് പോവേണ്ടതില്ല എന്നാൽ മനുഷ്യൻ ഒരു പാട് ദൂരം പോവേണ്ടതുണ്ട് . എങ്ങനെ പോയാലും ചെന്നെത്തുന്നത് സത്യത്തിലേക്കാണെങ്കിൽ അത് തീർച്ചയായും ഖുർആൻ മുമ്പേ സഞ്ചരിച്ച വഴികളായിരിക്കും . 





Comments

Popular posts from this blog

ആരാണ് നാം !

"ആരാണ് നാം" ? ചിന്തിച്ചിട്ടുണ്ടോ ! എവിടെ നിന്ന് വന്നു ?  എന്തിന് വന്നു? ഇനി എങ്ങോട്ട് പോകുന്നു?   അങ്ങനെ ഒരായിരം ചോദ്യങ്ങൾ .അല്ലേ . ഒരിക്കലെങ്കിലും ഈ ചോദ്യങ്ങൾ നാം നമ്മുടെ മനസ്സാക്ഷിയോട് ചോദിച്ചിട്ടുണ്ടാവില്ലേ . എപ്പോഴെങ്കിലും ഉത്തരം ലഭിച്ചിട്ടുണ്ടോ അല്ലെങ്കിൽ ലഭിച്ച ഉത്തരം പൂർണമാണോ . അതിൽ  നിങ്ങൾ  സംതൃപ്തനാണോ . കരയിലും കടലിലുമായി പത്ത് ദശലക്ഷം മുതൽ പതിനാല് ദശലക്ഷം വരെ  ജീവി വർഗങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് . ഇതിൽ വെറും ഒരു വർഗം മാത്രമായ മനുഷ്യൻ എങ്ങനെ ലോകത്ത് ഇത്രയും പരിവർത്തനങ്ങൾ കൊണ്ടുവന്നു .തന്നെക്കാൾ എത്രയോ മടങ്ങ് വലിപ്പവും ശക്തിയുമുള്ള  ജീവികളെ അവൻ എത്ര സുന്ദരമായാണ് തന്റെ കല്പനകൾക്ക് വിധേയപ്പെടുത്തുന്നത് .വേഷവിധാനങ്ങളിലും പാർപ്പിട നിർമ്മാണത്തിലും വാർത്താവിനിമയത്തിലും തുടങ്ങി അന്യ ഗ്രഹങ്ങളിൽ വരെ സാന്നിധ്യമറിയിച്ച മനുഷ്യൻ എന്ന ആറടി പൊക്കമുള്ള ജീവിക്ക് ഇതര ജീവികൾക്ക് ലഭിക്കാത്ത എന്ത് പ്രത്യേകതയാണ് ലഭിച്ചത് . ഇത് നല്കിയത് ആരാണ് . അങ്ങനെ ആണെങ്കിൽ ഈ മനുഷ്യൻ മറ്റ് ജന്തുക്കളെപ്പോലെ ലക്ഷ്യ ബോധമില്ലാതെ ജീവിച്ച് മരിച്ച് വെറും മണ്ണായി ഒടുങ്ങുമോ .  ആരാണ് ഈ ചോദ്യങ്

മാലിക് ബിൻ ദീനാറും കള്ളനും

അസ്സലാമു അലൈകും   പ്രിയമുള്ളവരേ , ഞാനൊരു കൊച്ചു കഥ പറയാം ,ആരുടെ കഥയാണെന്നറിയുമോ . മഹാനായ മാലിക് ഇബ്നു ദീനാർ (റ) വിനെ ക്കുറിച്ച് കേട്ടിട്ടില്ലേ .നമ്മുടെ കൊച്ചു കേരളത്തിൽ  ഇസ്ലാമിന്റെ സന്ദേശം എത്തിച്ച മഹാനാണ് അദ്ദേഹം . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചെറിയൊരു സംഭവമാണ് ഞാനിവിടെ പറയാൻ പോകുന്നത് . എല്ലാവരും ശ്രദ്ധിച്ച് കേൾക്കാണേ . ഒരിക്കൽ ഒരു  കള്ളൻ രാത്രിയിൽ മാലിക് ബിൻ ദിനാർ (റ )വിന്റെ   വീടിനുള്ളിൽ  മോഷ്ടിക്കാൻ കയറി .വിലപിടിപ്പുള്ളതൊന്നും  കാണാതെ കള്ളൻ നിരാശനായി.  മാലിക് പ്രാർത്ഥനയുടെ തിരക്കിലായിരുന്നു.  താൻ തനിച്ചല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം വേഗം പ്രാർത്ഥന അവസാനിപ്പിച്ച് കള്ളന്റെ മുഖത്തേക്ക് തിരിഞ്ഞു. ഞെട്ടലിന്റെയോ ഭയത്തിന്റെയോ അടയാളങ്ങളൊന്നും കാണിക്കാതെ, മാലിക് ശാന്തമായി സലാം പറഞ്ഞ് കൊണ്ട്  പറഞ്ഞു, "എന്റെ സഹോദരാ, അള്ളാഹു പൊറുക്കട്ടെ, നിങ്ങൾ എന്റെ വീട്ടിൽ പ്രവേശിച്ചു, എടുക്കാൻ കൊള്ളാത്ത ഒന്നും കണ്ടെത്തിയില്ല, നിങ്ങൾ വെറും കയ്യോടെ പോകുന്നത് എനിക്ക് ഇഷ്ടമല്ല  അപ്പോൾ കള്ളൻ മറ്റൊരു അടുക്കളയിൽ കയറി  ഒരു കുടം നിറയെ വെള്ളവുമായി മടങ്ങി.  അയാൾ കള്ളന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "വുദു ച