Skip to main content

മൂസാനബിയും ഖാറൂനും

 ബഹുമാനം നിറഞ്ഞ ഉസ്താദുമാരെ, രക്ഷിതാക്കളെ, എന്റെ പ്രിയ കൂട്ടുകാരെ,


അസ്സലാമു അലൈകും 


ഈ അവസരത്തിൽ ഒരു കൊച്ചു കഥയാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ പോകുന്നത്. എന്റെ കഥയുടെ പേര് ''ഭൂമിയിൽ ആണ്ടുപോയ കോടീശ്വരൻ''  എന്നാണ്. കൂട്ടുകാർ ശ്രദ്ധിച്ചുകേൾക്കുമല്ലോ


പണ്ട് പണ്ട്  മൂസാ നബി (അ) ജനിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സന്തതസാഹചരി ആയിരുന്നു ഖാറൂൻ. സത്യവിശ്വസിയും സാത്വികനുമായിരുന്ന അദ്ദേഹം പരമ ദരിദ്ര്യനായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി തന്റെ മക്കൾ വിശന്നു കരയുന്നത് അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം ഖറൂൻ മൂസാ നബിയോട് ഇങ്ങനെ അഭ്യർത്ഥിച്ചു:- നബിയേ വിശന്നു കരയുന്ന മക്കളുടെ മുഖം കാണുമ്പോൾ  വിങ്ങുന്നു ഏകഗ്രതയോടെ പ്രാർത്ഥിക്കാൻ പോലും കഴിയുനില്ല അങ്ങ് എന്റെ ദുരിതം തീർക്കുവാൻ അള്ളാഹുവിനോട് പ്രാർത്ഥിച്ചാലും ഇത് കേട്ട് ചിരിച്ചുകൊണ്ട് മൂസാ നബി പറഞ്ഞു:- പ്രിയ ശിഷ്യ, ഈ ലോകം നശ്വരവും നൈമിഷികവുമാണെന്ന് താങ്കൾക്ക് അറിയില്ലേ,

സുഖദു:ഖങ്ങൾ മാറി മാറി തന്ന് അള്ളാഹു നമ്മെ പരീക്ഷിക്കും അത് നാം ക്ഷമയോടെ സ്വീകരിക്കണം. അപ്പോൾ ഖാറൂൻ പറഞ്ഞു :അത് എനിക്കുമറിയാം പക്ഷെ ദൈവാരാധന നടത്താൻ മനസിന് സമാധാനം വേണ്ടേ അതുകൊണ്ടാണ് അങ്ങയോട് യാചിച്ചത്. ഒരു പക്ഷെ അള്ളാഹു നിങ്ങളെ ദരിദ്രനാക്കിയത് നിങ്ങളുടെ നന്മക്ക് വേണ്ടി ആണെങ്കിലോ.പണം മഹാ വിപത്താണെന്ന കാര്യം മറക്കരുത്. അപ്പോൾ ഖാറൂൻ പറഞ്ഞു നബിയേ ഞാൻ ഒരിക്കലും അള്ളാഹുവിനെ മറന്നുകൊണ്ട് ഒന്നും ചെയ്യില്ല നന്മ മനസ്സിൽ നിന്ന് വെടിയുകയുമില്ല അങ്ങ് എന്റെ ദുരിതം തീർക്കുവാൻ അള്ളാഹുവിനോട് പ്രാർത്ഥിച്ചാലും ഖാറൂന്റെ സമ്മർദ്ധതിന് വഴങ്ങി മൂസാ നബി അള്ളാഹുവിനോട് പ്രാർത്ഥിച്ചു. ക്രമേണ അയാൾ ധനാഡ്യനായി.

 സുഖസൗകര്യങ്ങൾ വർധിച്ചു. എന്നിട്ടും പള്ളിയിൽ പോലും പോകാതെ രാപകലില്ലാതെ പണം കുന്നുകൂട്ടിക്കൊണ്ടേയിരുന്നു. കോടീശ്വരൻ ആയ ഖാറൂന്റെ മാറ്റങ്ങളെല്ലാം നബി വീക്ഷിക്കുന്നുണ്ടായിരുന്നു. മൂസാ നബി (അ) ഖാറൂനെ വിളിക്കാൻ തന്റെ ദൂതനെ അയച്ചു. അതിന് മറുപടി എന്നോണം അയാൾ പറഞ്ഞു എനിക്ക് ഇപ്പോൾ കാണാൻ മനസില്ലെന്നു പറയു എന്നെ കാണേണ്ടവർ ഇങ്ങോട്ട് വരട്ടെ! മറുപടി കേട്ട നബി ക്ഷുപിതനായില്ല. മറുപടി അദ്ദേഹം പ്രതീക്ഷിച്ചത് തന്നെ. അഹങ്കാരത്തിന്റെ തിളപ്പാണ് തന്നോട് ഇങ്ങനെ പറയാൻ ഖാറൂനെ പ്രേരിപ്പിച്ചത്. നബി വീണ്ടും തന്റെ ദൂതനെ അയാളുടെ അടുക്കലേക്ക് അയച്ചു. ഇപ്രാവശ്യം സക്കാത്ത് ഖജനാവിൽ അടക്കാൻ ആയിരുന്നു കല്പന. പക്ഷെ ഖാറൂൻ അത് മൂസാ നബിയുടെ പ്രതികാരമാണെന്നാണ് കരുതിയത്. അയാൾ ദൂതന് നേരെ ആക്രോഷിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സമ്പത് ഞാൻ സ്വയം സമ്പാദിച്ചതാണ്. അതിൽ ആരും അസൂയപെട്ടിട്ട് കാര്യമില്ലന്ന് പറയു. സകാത് തരാൻ എനിക്ക് മനസില്ല. പിന്നീട് ഒരു ദിവസം മൂസാ നബി (അ) തന്റെ പ്രസംഗപീഠത്തിൽ നിന്നുകൊണ്ട്

 ജനങ്ങൾക്ക് സാരോപദേശം നൽകുകയായിരുന്നു. പ്രസംഗ മധ്യേ നബി പറഞ്ഞു. വ്യഭിചാരം പാപമാണ്. അതിലേർപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലണം.അപ്പോൾ ജനമധ്യത്തിൽ നിന്ന് ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന് ചോദിച്ചു അതു താങ്കൾ ആണെങ്കിലോ നബിയേ... തീർച്ചയായും അത് എനിക്കും ബാധകമാണ്. ആ സ്ത്രീ മുന്നോട്ടു വന്ന് പറഞ്ഞു:- എന്നാൽ നിങ്ങളാൽ ഞാൻ ഗർഭിണി ആയിരിക്കുന്നു, എന്താ ഓർക്കുന്നില്ലേ!! ജനങ്ങൾ പരസ്പരം അടക്കം പറഞ്ഞുകൊണ്ട് ആകാംശയോടെ ആ രംഗം വീക്ഷിച്ചു.എന്താ നിനക്ക് ഭ്രാന്തുണ്ടോ? നീ പറയുന്നത് കള്ളമാണെന്നുണ്ടെങ്കിൽ നിന്റെ തലയിൽ ഇടുത്തീ വീഴ്ത്താൻ അള്ളാഹുവിന്റെ സഹായത്താൽ എനിക്ക് കഴിയും. ഇത് കേട്ട് ഭയന്ന് വിറച്ച ആ സ്ത്രീ പറഞ്ഞു:- അരുത് നബിയേ അത്തരത്തിൽ പ്രാർത്ഥിക്കരുത് ഞാൻ തെറ്റുകാരിയാണ് എന്നോട് ക്ഷമിച്ചാലും എന്നെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത് ഖാറൂനാണ്, ഇതിന് ഉത്തരവാദിയും ഖാറൂൻ തന്നെയാണ്. എന്നോട് ക്ഷമിച്ചാലും!! നബി അവർക്ക് മാപ്പ് നൽകി പറഞ്ഞയച്ചു. പക്ഷെ ചതിയാനും ക്രൂരനുമായ ഖറൂനിനോട് നബി ക്ഷമിച്ചില്ല.

മൂസാ നബി (അ) അള്ളാഹുവിനോട് പ്രാർത്ഥിച്ചു. കരുണാനിധിയായ അള്ളാഹുവേ നിന്റെ ശത്രുവായ ഖറൂനിന്റെ മേൽ ശിക്ഷ നടപ്പിലാക്കാൻ ഇനിയും വൈകിക്കരുതേ... പ്രാർത്ഥനയുടെ ഫലം ഉടൻ കണ്ടു ഭൂമി രണ്ടായി പിളർന്ന് ഖാറൂൻ   അതിലേക്ക് ആഴ്ന്നുപോകാൻ തുടങ്ങി. ഒപ്പം അയാളുടെ കൊട്ടാരവും ഖാറൂൻ നിലവിളിച്ചുകൊണ്ട് മൂസാ നബിയോട് അഭ്യർത്ഥിച്ചു:- നബിയേ,രക്ഷിക്കണേ എന്നെ രക്ഷിക്കണേ... പക്ഷെ ഒരു ഫലവുമുണ്ടായില്ല അപ്പോഴേക്കും ഖറൂനും അവന്റെ കൊട്ടാരവും ഭൂമിയുടെ അടിത്തട്ടിലേക്ക് ആഴ്ന്നുപോയിരുന്നു.


"കൂട്ടുകാരെ അഹങ്കാരം ആപത്താണ് " അള്ളാഹുവിന്റെ പരീക്ഷണങ്ങളെ നാം ക്ഷമയോടെ നേരിടണം. ഞാൻ എന്റെ കൊച്ചു കഥ അവസാനിപ്പിക്കട്ടെ


അസ്സലാമു അലൈകും

Comments

Popular posts from this blog

ആരാണ് നാം !

"ആരാണ് നാം" ? ചിന്തിച്ചിട്ടുണ്ടോ ! എവിടെ നിന്ന് വന്നു ?  എന്തിന് വന്നു? ഇനി എങ്ങോട്ട് പോകുന്നു?   അങ്ങനെ ഒരായിരം ചോദ്യങ്ങൾ .അല്ലേ . ഒരിക്കലെങ്കിലും ഈ ചോദ്യങ്ങൾ നാം നമ്മുടെ മനസ്സാക്ഷിയോട് ചോദിച്ചിട്ടുണ്ടാവില്ലേ . എപ്പോഴെങ്കിലും ഉത്തരം ലഭിച്ചിട്ടുണ്ടോ അല്ലെങ്കിൽ ലഭിച്ച ഉത്തരം പൂർണമാണോ . അതിൽ  നിങ്ങൾ  സംതൃപ്തനാണോ . കരയിലും കടലിലുമായി പത്ത് ദശലക്ഷം മുതൽ പതിനാല് ദശലക്ഷം വരെ  ജീവി വർഗങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് . ഇതിൽ വെറും ഒരു വർഗം മാത്രമായ മനുഷ്യൻ എങ്ങനെ ലോകത്ത് ഇത്രയും പരിവർത്തനങ്ങൾ കൊണ്ടുവന്നു .തന്നെക്കാൾ എത്രയോ മടങ്ങ് വലിപ്പവും ശക്തിയുമുള്ള  ജീവികളെ അവൻ എത്ര സുന്ദരമായാണ് തന്റെ കല്പനകൾക്ക് വിധേയപ്പെടുത്തുന്നത് .വേഷവിധാനങ്ങളിലും പാർപ്പിട നിർമ്മാണത്തിലും വാർത്താവിനിമയത്തിലും തുടങ്ങി അന്യ ഗ്രഹങ്ങളിൽ വരെ സാന്നിധ്യമറിയിച്ച മനുഷ്യൻ എന്ന ആറടി പൊക്കമുള്ള ജീവിക്ക് ഇതര ജീവികൾക്ക് ലഭിക്കാത്ത എന്ത് പ്രത്യേകതയാണ് ലഭിച്ചത് . ഇത് നല്കിയത് ആരാണ് . അങ്ങനെ ആണെങ്കിൽ ഈ മനുഷ്യൻ മറ്റ് ജന്തുക്കളെപ്പോലെ ലക്ഷ്യ ബോധമില്ലാതെ ജീവിച്ച് മരിച്ച് വെറും മണ്ണായി ഒടുങ്ങുമോ .  ആരാണ് ഈ ചോദ്യങ്

മാലിക് ബിൻ ദീനാറും കള്ളനും

അസ്സലാമു അലൈകും   പ്രിയമുള്ളവരേ , ഞാനൊരു കൊച്ചു കഥ പറയാം ,ആരുടെ കഥയാണെന്നറിയുമോ . മഹാനായ മാലിക് ഇബ്നു ദീനാർ (റ) വിനെ ക്കുറിച്ച് കേട്ടിട്ടില്ലേ .നമ്മുടെ കൊച്ചു കേരളത്തിൽ  ഇസ്ലാമിന്റെ സന്ദേശം എത്തിച്ച മഹാനാണ് അദ്ദേഹം . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചെറിയൊരു സംഭവമാണ് ഞാനിവിടെ പറയാൻ പോകുന്നത് . എല്ലാവരും ശ്രദ്ധിച്ച് കേൾക്കാണേ . ഒരിക്കൽ ഒരു  കള്ളൻ രാത്രിയിൽ മാലിക് ബിൻ ദിനാർ (റ )വിന്റെ   വീടിനുള്ളിൽ  മോഷ്ടിക്കാൻ കയറി .വിലപിടിപ്പുള്ളതൊന്നും  കാണാതെ കള്ളൻ നിരാശനായി.  മാലിക് പ്രാർത്ഥനയുടെ തിരക്കിലായിരുന്നു.  താൻ തനിച്ചല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം വേഗം പ്രാർത്ഥന അവസാനിപ്പിച്ച് കള്ളന്റെ മുഖത്തേക്ക് തിരിഞ്ഞു. ഞെട്ടലിന്റെയോ ഭയത്തിന്റെയോ അടയാളങ്ങളൊന്നും കാണിക്കാതെ, മാലിക് ശാന്തമായി സലാം പറഞ്ഞ് കൊണ്ട്  പറഞ്ഞു, "എന്റെ സഹോദരാ, അള്ളാഹു പൊറുക്കട്ടെ, നിങ്ങൾ എന്റെ വീട്ടിൽ പ്രവേശിച്ചു, എടുക്കാൻ കൊള്ളാത്ത ഒന്നും കണ്ടെത്തിയില്ല, നിങ്ങൾ വെറും കയ്യോടെ പോകുന്നത് എനിക്ക് ഇഷ്ടമല്ല  അപ്പോൾ കള്ളൻ മറ്റൊരു അടുക്കളയിൽ കയറി  ഒരു കുടം നിറയെ വെള്ളവുമായി മടങ്ങി.  അയാൾ കള്ളന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "വുദു ച

ഖുർആനിലെ ശാസ്ത്രലോകം

വിശുദ്ധ ഖുർആൻ പ്രത്യക്ഷമായോ പരോക്ഷമായോ സൂചനയോ വിവരണമോ നൽകാത്തതായ യാതൊരു വിഷയവും മനുഷ്യന്റെ അറിവിൽ ഇല്ലെന്ന് നിസ്സംശയം പറയാം . വായനക്കാരന്റെ ഗ്രഹിക്കാനുള്ള കരുത്തും ഗവേഷണം ചെയ്യാനുള്ള കഴിവും ഈ യാഥാർത്യത്തെ വളരെയധികം സ്വാധീനിക്കുന്നു . മനുഷ്യ മനസ്സുകൾക്ക് ചിന്താശേഷി നല്കിയ സൃഷ്ടാവിന്റെ കലാം (വാക്യങ്ങൾ)ആണ് പരിശുദ്ധ ഖുർആൻ . അത്കൊണ്ട് തന്നെ ആ വാചകങ്ങളുടെ സത്തയെ പൂർണമായും ഉൾകൊള്ളാൻ സൃഷ്ടാവിലേക്ക് സമർപ്പിതമായ മനസ്സും ഉയർന്ന ചിന്താശേഷിയും ആവശ്യമാണ് . വിമർശകരെപ്പോലും വിസ്മയിപ്പിച്ച പാരമ്പര്യമാണ് ഖുർആൻ നമുക്ക് മുമ്പിൽ തുറന്നു കാണിക്കുന്നത് . ദൈവീക വിഷയത്തിലും സാഹിത്യത്തിലും  സാമൂഹിക ചുറ്റുപാടിലും തുടങ്ങി, മനുഷ്യൻ ഇന്നും അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രലോകത്തിന്റെ സകല കൈവഴികളിൽ പോലും ഖുർആൻ വർഷങ്ങൾക്ക് മുമ്പേ പ്രവചനങ്ങളും നിഗമനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് . പക്ഷേ ഒരു ശാസ്ത്ര ഗ്രന്ഥം അല്ലാത്തതിന്നാലും മതഗ്രന്ഥത്തിന്റെ ലേബലിൽ അറിയപ്പെട്ടതിനാലും ഈ ഉദ്ധരണികൾ പലതും മുസ്ലിം ലോകത്ത് ലോകത്ത് മാത്രം അല്പം ഒതുങ്ങിപ്പോയതായി വായനകളിലൂടെ നമുക്ക് കാണാം . എന്നാൽ ഇബ്നു സീനയെയും ഇബ്നു ഹയയാനെയ