വെളളിനിലാ പോൽ സുന്ദരനോ പൂവെൺമ നിറഞ്ഞൊരു ചെമ്പകമോ ചെമ്പനി നീരിൻ ചെണ്ടത് പോലെ ചെമ്മലർ യാസീനമ്പിളിയേ....
പാൽനിലാ പോലേ... പാലകൻ നൂറേ....
ആലം വാഴുന്നു നിറദീപംചാർത്തുന്നു..
(വെളളിനിലാ)
മാമരങ്ങളോതിസലാം അന്ത്യദൂദില്....
മാല കോർത്തിടുന്നു വിണ്ണിൽ താരകങ്ങള്‍.....
ഹാശിം ഖുറൈശിയിലൈ ചെമ്മലർ നൂറേ..
ആരിലും പരിശമേകും തങ്കസിറാജേ....
പാൽനിലാ പോലേ... പാലകൻ നൂറേ... ആലംവാഴ്ത്തുന്നൂ.... നിറദീപം ചാർത്തുന്നൂ...
(വെളളിനിലാ പോൽ )
നാൽപ്പതിൽതെളിഞ്ഞുവല്ലോ നൂറിൻപൊലിവ്
നായകന്റൊളി ചൊരിഞ്ഞുപുണ്യഭൂവില്
നന്മ തിന്മ വേർത്തിരിവ്കാട്ടി ഖഉമില്
നൻമയുടെ പാത നമ്മിൽ കാട്ടിറസൂല്..
യാ റസൂലല്ലാ.... യാഹ ബീബല്ലാ.. യാനജില്ലാ...യാ ശഫീയല്ലാ...
(വെളളിനിലാ പോൽ )
Comments
Post a Comment