ഉമ്മത്തിൻ സാന്ത്വനം ജന്നത്തിൻ പൂവനം ത്വാഹാ റസൂലുല്ലാഹ് ...
ഉന്നതി മർത്തബാ സന്നിധി അർശിലായ്താ താരക പൂമുല്ല...(2)
ആകെ പടച്ചോൻ പടച്ച പടപ്പിന്നു സയ്യിദരായുള്ള ...
ആലത്തിനാകെ റഹമത്ത് തന്നവരെന്റെ ഹബ്ബീബുല്ലാഹ്...(2)
(ഉമ്മത്തിൻ...)
അന്ന് ബദറിൽ അടര് ജയിച്ചുളള..
അൽ അമീനായവരെന്റെ നബിയുല്ലാഹ്... (2)
ആരംഭ പു നിലാ ആദര കാമില
സ്വല്ലി അലാ മൌലാ...
ആറ്റൽ നബിയുന അമ്പർ ശെഫിയുനാ
സയ്യിദുനാ സൈനാ...
(ഉമ്മത്തിൻ...)
ജന്നത്തിലേക്കൊരു പാത വരച്ചു..
ജല്ല ജലാലിന്റെ ദൂതരിൽ സ്വല്ലല്ലാഹ്..(2 )
സ്നേഹത്തിൻ സാഗരം സത്യത്തിൻ പൂ മരം
ശാന്തി തരും തീരം...
സർവ്വലാൽ ആദരം സായൂജ്യ തൻകരം
സാരസ പൂംന്താരം..
(ഉമ്മത്തിൻ)
Comments
Post a Comment