സ്നേഹമെന്തെന്നറിയണമെങ്കിൽ നബിയെ പുൽകണം
സ്നേഹം നേടാൻ ആ തിരു റൗളയിൽ ഒന്നു ചേരണം
സൽഗുണ നേതാവ് നബിയെ കനവിൽ കാണണം
സുന്ദരമേറിയ വദനം കണ്ടെൻ ആശ തീരണം
മർഹബാ യാ മുസ്തഫാ മർഹബാ യാ മുജ്തബാ മർഹബാ അഹ് ലൻ വ സഹ് ലൻ... സഅ്ദൈക റസൂലല്ലാ....സഅ്ദൈക ഹബീബല്ലാഹ്
ആ ചാരത്തണയും നാൾ ആത്മീയ നിറമുള്ള അങ്ങേക്ക് പ്രിയമുള്ള ആശിഖല്ലാ ഞാൻ )2
എന്നാലും എന്റെ നബിയെ ഇടനീക്കുമെന്റെ വരികൾ കാരണമായി എന്നെ റൗളയിൽ ചേർക്കണേ കാണുവാൻ പൂതിയായി ഈ പാപി പാടുന്നേ..
(സ്നേഹമെന്തെ)
അകലെയാണാ റൗളാ അവിടെയാണെൻ ജീവാ
അവിടേക്കണയുവാൻ ജീവൻ ത്യജിച്ചീടാം (2)
റൗളയിലാണെന്റെ റൂഹ് പിരിയുന്നതെങ്കിൽ അതിലേറെ നേട്ടമുള്ളൊരു സൗഭാഗ്യമിനിയെന്താ അഹദായ തമ്പുരാനെ വിധിയെന്നിൽ തീർത്തിടണേ...
Comments
Post a Comment