തിരുത്വാഹാ റസൂലിനെ പ്രണയിച്ച് ... പ്രണയിച്ച് ഒരു ചെല്ലക്കിളി വിങ്ങി വിതുമ്പിപ്പാടി... സ്നേഹ പിരിശത്താൽ മനംനൊന്ത് കരഞ്ഞു പാടി...
ഇശ്ഖിൻ്റെ ബഹറായ റസൂലുല്ല പിരിഞ്ഞു പോയ്
വിഷാദത്തിൻ ഇശല്‍ മൂളി കരള്‍ പൊട്ടി...
എൻ്റെ വ്യഥ ചൊല്ലാൻ ഇനിയാര് ഉലകിൽ ബാക്കി ...(2)
(തിരുത്വാഹാ ...)
സദാ ചേലിൽ ചിരി ചിന്തും നിലാവിന്ന് കരയുന്നു
ഇനിയെൻ്റെ നബിയോരെ ...മുഖമില്ലല്ലോ ...(2)
ഇളം തെന്നൽ വിതുമ്പുന്നു ... ഇനിയാരെ തഴുകും ഞാൻ
മലർമേനി മണത്തെൻ്റെ കൊതി തീർന്നില്ലാ...
മണ്ണുമൊരുപോലെ . ... ഇന്നീ വിണ്ണുമൊരുപോലെ
സങ്കടം നീളെ...ഒഴുകും ചെങ്കടൽ പോലെ...(2)
(തിരുത്വാഹാ ...)
പ്രകൃതി തൻ്റലങ്കാരം മലരായ മലരെല്ലാം
മണം വീശാതകംനൊന്ത് മിഴി പൂട്ടുന്നൂ...(2)
പ്രപഞ്ചത്തെ വെളിച്ചത്തിൽ ഉടയാടയണിയിക്കും
ഒളി ശംസും ഇരുളിൻ്റെ ലിബാസിൽ മൂടി ...
മണ്ണുമൊരുപോലെ . ... ഇന്നീ വിണ്ണുമൊരുപോലെ സങ്കടം നീളെ...
(തിരുത്വാഹാ ...)
(ഇശ്ഖിൻ്റെ ബഹറായ ...)
Comments
Post a Comment